പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഈഴവ പോരാളിയായിരുന്നു ആറാട്ടുപുഴ(ആലപ്പുഴ ജില്ലയിലെ) വേലായുധപ്പണിക്കർ (1825 - ജനുവരി 1874). കല്ലശേരിൽ വേലായുധചേകവർ എന്നായിരുന്നു ഇദ്ദേഹത്തിന്റെ യഥാർത്ഥ നാമം.
മുന്നൂറു മുറി പുരയിടവും പതിനാലായിരം ചുവടു തെങ്ങും വാണിജ്യാവശ്യത്തിനായി പായ്‌ക്കപ്പലുകളും മൂവായിരത്തിലധികം പറ നെൽപ്പാടങ്ങളും സ്വന്തമായുള്ള ധനിക കുടുംബത്തിലെ സ്വത്തുക്കളുടെ അവകാശിയായിരുന്നു വേലായുധപ്പണിക്കർ.ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴക്കടുത്തുള്ള മംഗലം ഇടയ്ക്കാട് എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത്. ബ്രാഹ്‌മണന്റെ വേഷത്തിൽ വൈക്കം ക്ഷേത്രത്തിലെത്തി അദ്ദേഹം അവിടെ താമസിച്ച് താഴ്‌ന്ന ജാതിക്കർക്കു നിഷേധിക്കപ്പെട്ടിരുന്ന ക്ഷേത്രനിർമ്മാണവും ആചാരങ്ങളും പഠിച്ചു. ചെറുപ്പത്തിൽ ആയോധന വിദ്യയും കുതിര സവാരിയും വ്യാകരണവും അഭ്യസിച്ചു. ആറേഴു കുതിരകൾ, രണ്ട് ആന, ബോട്ട്, ഓടിവള്ളം, പല്ലക്ക്, തണ്ട് എന്നിവ അദ്ദേഹത്തിനു വാഹനമായുണ്ടായിരുന്നു.നാരായണഗുരുവിന്റെ അരുവിപ്പുറംശിവപ്രതിഷ്ഠക്ക് 37 വർഷം മുൻപ് ശിലപ്രതിഷ്ഠിച്ച് സാമൂഹ്യവിപ്ളവത്തിന് അദ്ദേഹം തുടക്കം കുറിച്ചു.വാരണപ്പള്ളി തറവാട്ടിലെ വെളുത്തയെന്ന സ്തീയെയാണ് വിവാഹം കഴിച്ചത്.ഏത്താപ്പ് വിപ്ളവം,മൂക്കൂകുത്തി സമരം,വഴിനടക്കൽ വിപ്ളവം,കാർഷികസമരം തുടങ്ങിയവക്ക് നേതൃത്വം വഹിച്ചു. മംഗലം ഇടയ്ക്കാട് സ്കൂളിൽ ഇന്നും അദ്ദേഹത്തിന്റെ ഒരു എണ്ണഛായാ ചിത്രമുണ്ട് .
No comments:
Post a Comment